കേരളം

ഹര്‍ത്താല്‍ വിരുദ്ധരുടെ ഹര്‍ത്താല്‍ ഫിഫ മത്സരദിവസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരദിവസം. 13ാം തിയ്യതി രണ്ടുമത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക.ജര്‍മ്മി -ഗിനിയ
മത്സരവും സ്‌പെയിന്‍ കൊറിയ മത്സരവുമാണ് അന്നേദിവസം നടക്കുക. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടിക്കറ്റ് എടുത്തവര്‍ കളികാണാന്‍ എങ്ങനെയെത്തുമെന്ന ആശങ്കയിലാണ്. 

ലോകഫുട്‌ബോളിലെ മുന്‍നിര ടീകമുകളുടെ ഇളമുറസംഘം കൊച്ചിയിലെത്തിയതോടെ കൊച്ചിയിലെ ഫുട്‌ബോള്‍ ആവേശം ഉച്ചസ്ഥായിലായിട്ടുണ്ട്. ഇതിനകം തന്നെ കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഹര്‍ത്താല്‍ നിയന്ത്രണബില്‍ പ്രഖ്യാപനം നടത്തിയ രമേശ് ചെന്നിത്തല യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് തന്നെ അപഹാസ്യമാണെന്നാണ് കളി ആരാധകര്‍ പറയുന്നത്. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടത്തുന്ന 'വണ്‍ മില്യണ്‍ ഗോള്‍' പരിപാടിയുടെ ഉദ്ഘാടനവേളയില്‍  മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗോളടിക്കാനും ചെന്നിത്തലയുണ്ടായിരുന്നു. അതേ ചെന്നിത്തല തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ചിലര്‍ പറയുന്നു. ആദ്യമായിട്ടാണ് കേരളം ഫിഫ അണ്ടര്‍ 17 മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ഇത് കായിക ചരിത്രത്തില്‍ രാജ്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ്. അതുകൊണ്ട് മത്സരദിവസത്തിലെ ഹര്‍ത്താലില്‍ നിന്നും യുഡിഎഫ് പിന്‍മാറണമെന്നും ആരാധകര്‍ പറയുന്നു. 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ വിരുദ്ധബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് ബില്ലിന്റെ പ്രസക്തിയെക്കുറിച്ച് ചെന്നിത്തല അന്ന് പറഞ്ഞത്. കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ 2015' എന്ന് പേരിട്ട ബില്ല് കെ പി സി സി വെബ്‌സൈറ്റിലുടെയും തന്റെ ഫേസ്ബുക്ക് പേജിലൂടെയും ചെന്നിത്തല സംവദിക്കുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു. അതേ ചെന്നിത്തല തന്നെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചെതെന്നാതാണ് അത്ഭുതപ്പെടുത്തുന്നതെന്നും കളി ആരാധകര്‍ പറയുന്നു. 

13ാം തിയ്യതിയിലെ മത്സരത്തിന്റെ വളരെ കുറഞ്ഞ ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടിക്കറ്റ് എടുക്കാനുള്ള സ്റ്റേഡിയത്തിന് സമീപത്ത കൗണ്ടറുകളില്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്. ഒരുപക്ഷെ മത്സരമുള്ള വിവരം അറിയാതെയാകും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും മത്സരം കണക്കിലെടുത്ത് ഹര്‍ത്താല്‍ മാറ്റിവെക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും