കേരളം

ഞാനും ഈ പണി കുറെ ചെയ്തിട്ടുള്ളതാണ്; മാധ്യമങ്ങളോട് തട്ടിക്കയറി ദിലീപിന്റെ വീട്ടിലെത്തിയ എബ്രിഡ് ഷൈന്‍

സമകാലിക മലയാളം ഡെസ്ക്

ദിലീപിനെ കാണാന്‍ ആലുവയിലെ വീട്ടിലെത്തിയതിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ദിലീപിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതായിരുന്നു എബ്രിഡ് ഷൈനിനെ പ്രകോപിപ്പിച്ചത്. 

പന്ത്രണ്ട് വര്‍ഷം താന്‍ ഈ പണി കുറെ ചെയ്തിട്ടുള്ളതാണെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എബ്രിഡ് ഷൈന്‍ തട്ടിക്കയറിയത്. വാഹനത്തില്‍ കടന്നുപോകുന്ന എബ്രിഡ് ഷൈനിന്റെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പകര്‍ത്തിയത്. ഇത് വാഹനത്തിലിരുന്ന് ചോദ്യം ചെയ്തതിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയും എബ്രിഡ് ഷൈന്‍ തട്ടിക്കയറി. 

റോഡിന് നടുവില്‍ നിന്നും ബഹളമുണ്ടാക്കുകയും, വാഹനം റോഡിലിട്ട് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തങ്ങളിപ്പോള്‍ പകര്‍ത്തുന്നതെന്നായിരുന്നു എബ്രിഡ് ഷൈനിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. 

എബ്രിഡ് ഷൈനിന് പുറമെ സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേരും ദിലീപിനെ കാണുന്നതിനായി കഴിഞ്ഞ ദിവസം പറവൂര്‍ കവലയിലെ വീട്ടിലെത്തിയിരുന്നു. 

ബുധനാഴ്ച രാവിലെ നടി കെപിഎസി ലളിത ദിലീപിനെ കാണുന്നതിനായി എത്തി. സന്തോഷം ഉള്ളതുകൊണ്ടാണല്ലോ വന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള കെപിഎസി ലളിതയുടെ മറുപടി. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയും, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും, ഹരിശ്രീ അശോകന്‍ ഉള്‍പ്പെടെയുള്ള നടന്മാരും ദിലീപിനെ കാണുന്നതിനായി എത്തിയിരുന്നു. 

കഴിഞ്ഞ ദിവസം രാത്രി വൈകി ദിലീപും ഭാര്യ കാവ്യയും എറണാകുളത്തെ ഓഫീസിലെത്തി അഭിഭാഷകന്‍ ബി.രാമന്‍പിള്ളയെ കണ്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്