കേരളം

വികാരത്തിന് കീഴ്‌പ്പെട്ടുപോയി; എല്ലാത്തിനും മാപ്പ് പറഞ്ഞ് എബ്രിഡ് ഷൈന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിനെ കാണാനെത്തുന്ന ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയതിന് മാപ്പ് പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യം ചെയ്തതോടെയാണ് ഇന്നലെ മാധ്യമപ്രവര്‍ത്തകരും സംവിധായകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. 

കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയാണ് ദിലീപിനെ കാണാന്‍ ഷൈന്‍ ആലൂവയിലെ വീട്ടില്‍ എത്തിയത്. തന്റെ വിവേകം വികാരത്തെ കീഴടക്കുകയായിരുന്നുവെന്നും നെഞ്ചില്‍ തൊട്ട് മാപ്പുപറയുന്നുവെന്നുമാണ് എബ്രിഡ് വീഡിയോയില്‍ പറുന്നത്. ഒരു സംവിധായകന്‍ എന്ന നിലയിലും അല്ലാത്തപ്പോഴും ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് എപ്പോഴും പറയാറുളളത് എല്ലാ കാര്യങ്ങളും സംയമനത്തോടെ വേണം കൈകാര്യം ചെയ്യാനുളളതെന്നാണ്. പക്ഷെ ഇന്നലെ എന്റെ വികാരം വിവേകത്തിന് വെളിയില്‍ പോയെന്നും അങ്ങനെയായിരുന്നില്ല പെരുമാറേണ്ടയിരുന്നത്. അത് എന്തെങ്കിലും തെറ്റായ സന്ദേശം നല്‍കിയാല്‍ മാപ്പെന്നും എബ്രിഡ് ഷൈന്‍ ഫെയ്‌സ് ബുക്കിലിട്ട വീഡിയോയില്‍ പറയുന്നു

പന്ത്രണ്ട് വര്‍ഷം താന്‍ ഈ പണി കുറെ ചെയ്തിട്ടുള്ളതാണെന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ എബ്രിഡ് ഷൈന്‍ തട്ടിക്കയറിയത്. വാഹനത്തില്‍ കടന്നുപോകുന്ന എബ്രിഡ് ഷൈനിന്റെ ദൃശ്യങ്ങളായിരുന്നു മാധ്യമങ്ങള്‍ പകര്‍ത്തിയത്. ഇത് വാഹനത്തിലിരുന്ന് ചോദ്യം ചെയ്തതിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ അടുത്തെത്തിയും എബ്രിഡ് ഷൈന്‍ തട്ടിക്കയറി. റോഡിന് നടുവില്‍ നിന്നും ബഹളമുണ്ടാക്കുകയും, വാഹനം റോഡിലിട്ട് ബ്ലോക്കുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് തങ്ങളിപ്പോള്‍ പകര്‍ത്തുന്നതെന്നായിരുന്നു എബ്രിഡ് ഷൈനിന് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്