കേരളം

സംഘടനാ നേതൃത്വത്തിലേക്കില്ലെന്ന് ദിലീപ്; ഫ്യൂയോക് ഭാരവാഹികള്‍ക്ക് കത്തു നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തല്‍ക്കാലം ഒരു സിനിമാ സംഘടനയുടെയും നേതൃത്വത്തിലേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫ്യൂയോക്) പ്രസിഡന്റായി സ്ഥാനമേല്‍ക്കില്ലെന്ന് ദിലീപ് അറിയിച്ചു. 

യുവനടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ ദിലീപിനെ ഫ്യൂയോക് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് സംഘടനാ നേതാക്കള്‍ക്കു നല്‍കിയ കത്തിലാണ് നേതൃത്വം ഏറ്റെടുക്കാനില്ലെന്ന് ദിലീപ് അറിയിച്ചത്. തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുന്നതായും ദിലീപ് കത്തില്‍ വ്യക്തമാക്കി.

സിനിമാ രംഗത്ത് സ്തംഭനമുണ്ടാക്കിയ തീയറ്റര്‍ സമരത്തിനിടെ ദിലീപ് മുന്‍കൈയെടുത്താണ് ഫ്യൂയോക് സ്ഥാപിച്ചത്. സംഘടന സ്ഥാപിച്ചതിനു പിന്നാലെയാണ് കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നേതൃത്വത്തില്‍നിന്ന് ദിലീപിനെ നീക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ