കേരളം

ആര്‍എസ്എസ് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചു; വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദിച്ച് എബിവിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ മര്‍ദിച്ചവശനാക്കി എബിവിപി പ്രവര്‍ത്തകര്‍. തിരുവനന്തപുരം ധനുവച്ചപുരം ബിടിഎം എന്‍എസ്എസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിജിത്തിനാണ് മര്‍ദനമേറ്റത്. ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വെച്ച് യുവാവിനെ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു.

അഭിജിത്ത് കോളജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് രൂപീകരിക്കും എന്ന പേരിലാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കോളജിലെ എബിവിപി പ്രവര്‍ത്തര്‍ തന്നെ പിടിച്ചുവച്ച് ഭീഷണിപ്പെടുത്തുകയും വസ്ത്രം ഊരിച്ചശേഷം മര്‍ദിക്കുകയായിരുന്നുവെന്നും അഭിജിത്ത് പറഞ്ഞു.

ആഴ്ചയിലൊരിക്കല്‍ കോളജില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖയുടെ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് അഭിജിത് പറയുന്നു. തന്റെ ബാഗില്‍ നിന്ന് ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് കാര്‍ഡ് കണ്ടത് തന്റെ ക്ലാസിലെ ഒരു സഹപാഠി എബിവിപി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയതും മര്‍ദിച്ചതുമെന്ന് അബിജിത് പറഞ്ഞു. 

സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥി നേമം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവം സംബന്ധിച്ച് തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. 

നിലവില്‍ എബിവിപി മാത്രമാണ് കോളജില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സംഘടനകളെയൊന്നും യൂണിറ്റ് ഇടാനോ പ്രവര്‍ത്തിക്കാനോ എബിവിപിയും പുറത്തുള്ള ആര്‍എസ്എസുകാരും അനുവദിക്കാറില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ