കേരളം

കളക്ടര്‍ ബ്രോയെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് കണ്ണന്താനം; പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍.പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി. കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷം ഇപ്പോള്‍ അവധിയിലാണ് പ്രശാന്ത്. 

കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയില്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലാണ് പ്രശാന്തിനെ നിയമിക്കണമെന്ന് കണ്ണന്താനം ആവശ്യപ്പെടുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് കണ്ണന്താനം നിര്‍ദേശിച്ച തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന് തടസമായേക്കുമെന്നും സൂചനയുണ്ട്. 

2015ലായിരുന്നു പ്രശാന്തിനെ കോഴിക്കോട് കളക്ടറായി നിയമിച്ചത്. പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതൃത്വം ഈ സ്ഥാനത്തേക്ക് മറ്റൊരു പേരാണ് കണ്ടുവെച്ചിരിക്കുന്നത്. ഈ പേര് കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്കെത്തിച്ചതായുമാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്