കേരളം

ഡോ. വിസി ഹാരിസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എംജി സര്‍വകലാശാല സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസ് അന്തരിച്ചു. 59 വയസായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് ഏതാനും ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഡോ. വിസി ഹാരിസ്.

പ്രമുഖ അക്കാദമീഷ്യനും മികച്ച അധ്യാപകനും എഴുത്തുകാരനുമായ ഡോ. വിസി ഹാരിസ് ഈ വര്‍ഷം ആദ്യമാണ് സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ആയി നിയമിതനായത്. ഏതാനും ആഴ്ചകള്‍ മുമ്പ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ തീരുമാനമെടുത്തത്ത വിവാദമായിരുന്നു. യുജിസിയുടെ പുതിയ യോഗ്യതാ മാനദണ്ഡപ്രകാരം പ്രൊ വൈസ് ചാന്‍സലര്‍ ആകാന്‍ സാധ്യതയുള്ള അദ്ദേഹത്തിനെതിരായ നീക്കം പരക്കെ വിര്‍ശിക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തെ നീക്കാനുള്ള തീരുമാനം സര്‍വകലാശാല പിന്‍വലിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി