കേരളം

കേരളം സുരക്ഷിതം, ഒരാള്‍ക്കെതിരെയും ആക്രമണം ഉണ്ടാവില്ലെന്ന് ലോക്‌നാഥ് ബെഹറ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. കേരളം എല്ലാവര്‍ക്കും സുരക്ഷിതമാണ്. ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ലെന്നു വ്യക്തമാക്കിയ ഡിജിപി തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുതെന്ന് അഭ്യര്‍ഥിച്ചു. ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ച ഡിജിപി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പു നല്‍കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണത്തിനായി പൊലീസ് നേരിട്ടറിങ്ങുമെന്ന് ബെഹ്‌റ വ്യക്തമാക്കി. കേരളത്തില്‍ വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണം നടക്കുകയെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം വിവിധ ദൃശ്യങ്ങളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ