കേരളം

തെറ്റു ചെയ്തവര്‍ ഭയപ്പെട്ടാല്‍ പോരേ? തളര്‍ത്താമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഭയപ്പെട്ടാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു. എത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

തെറ്റ് ചെയ്തിട്ടില്ലെന്നുള്ള പൂര്‍ണ വിശ്വാസം തനിക്കുണ്ട്. തന്നെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സാധിക്കില്ലെന്നും ഇരട്ടി ശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധികരിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കമ്മിഷന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് കമ്മിഷനും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഇക്കാര്യം സംബന്ധിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. സോളാറുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അല്ല ഇന്ന് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍