കേരളം

നീതി കിട്ടി, മുഖ്യമന്ത്രിക്കു നന്ദിയെന്ന് സരിത എസ് നായര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. കേസില്‍ നടപടികളുമായി മുന്നോട്ടുപോവുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നുമാണ് കരുതുന്നതെന്ന് സരിത പ്രതികരിച്ചു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് മറ്റു കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ ഗതി വരുമോയെന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു. അതിനു മുഖ്യമന്ത്രിയോടും അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജനോടും നന്ദിയുണ്ടെന്ന് സരിത പറഞ്ഞു.

താന്‍ ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നു ജനങ്ങളെ ബോധ്യപ്പടുത്താന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയാണ് എടുത്തിട്ടുള്ളത്. ഒടുവില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എ്ന്നുതന്നെയാണ് താന്‍ കരുതുന്നതെന്ന് സരിത പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ