കേരളം

നടിക്കെതിരായ പരാമര്‍ശം പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് കേസ്. കുന്ദമംഗലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെതാണ് ഉത്തരവ്. പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് ഉത്തരവ്.

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പേര് വെളിപ്പെടുത്തിയത്. പിന്നീട് മാധ്യമങ്ങളില്‍ നടിക്കെതിരെ മോശം പരാമര്‍ശം നിരന്തരം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. കളമശേരി സ്വദേശി നല്‍കിയ പരാതിയായതിനാല്‍ ചാനല്‍ ആസ്ഥാനമായുള്ള മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് കേസ് കൈമാറിയിരുന്നു.

പ്രമുഖനടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിലെ ഗൂഡാലോചന കുറ്റത്തിലും പ്രേരണകുറ്റത്തിലും പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ പ്രമുഖ നടനും, നടന്റെ ബന്ധപ്പെട്ട ആളുകളുമായി ഗൂഡാലോചന നടത്തി ഈ കേസിലെ വാദിയായ ഇരയുടെ പേര് പൊതുസമൂഹത്തില്‍ വെളിപ്പെടുത്തി അവരെ വീണ്ടും മാനസികമായി തളര്‍ത്തി ഈ കേസില്‍ നിന്നും പിന്തിരിപ്പിച്ച് ഈ പീഡനകേസില്‍ അറസ്റ്റിലായ ദിലീപിനെയും മറ്റുള്ളവരെയും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് എംഎല്‍എ പേര് വെളിപ്പെടുത്തിയതെന്ന് ഗിരീഷ് ബാബു പരാതിയില്‍ പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്