കേരളം

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ജനങ്ങള്‍ക്ക് ഹര്‍ത്താലിനെക്കുറിച്ചു ഭയമുണ്ടെന്നും ഇത് അകറ്റാനുള്ള ഉത്തവാദിത്വം സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താല്‍ നേരിടുന്നതിനു സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. ഇവ ജനങ്ങള്‍ക്കു ബോധ്യമാവുന്ന വിധത്തില്‍ മാധ്യമങ്ങളിലുടെ പ്രസിദ്ധീകരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നഷ്ടം രമേശ് ചെന്നിത്തലയില്‍ നിന്ന് ഈടാക്കണം. ഹര്‍ത്താലും ബന്ദും ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പൊതു ജന സേവകനായതിനാല്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ഇന്ത്യന്‍ ശിക്ഷാ നിയമം 166 പ്രകാരം പൊതുജന സേവകന്‍ നിയമം ലംഘിക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പ്രതിഷേധമായാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. നേരത്തെ 13ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്നീട് 12ലേക്കും അതിനു ശേഷം 16ലേക്കും മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി