കേരളം

തരാമെന്ന് പറഞ്ഞതില്‍ അഞ്ചുലക്ഷം തരണം; കളളപ്പണവിഹിതം ചോദിച്ച് പ്രധാനമന്ത്രിക്ക് വയനാടന്‍ കര്‍ഷകന്റെ കത്ത് 

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി:കളളപ്പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് കേരളത്തിലെ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു.  കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ വിദേശത്തുളള മുഴുവന്‍ കളളപ്പണവും കണ്ടുകെട്ടുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. കണ്ടുകെട്ടിയ കളളപ്പണം ജനങ്ങള്‍ക്കായി വീതിച്ചുനല്‍കുമെന്നതും ബിജെപി പ്രചരണായുധമാക്കിയിരുന്നു. എന്നാല്‍ അധികാരത്തിലേറി വര്‍ഷങ്ങളായിട്ടും വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് വയനാട് സ്വദേശി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. മാനന്തവാടിയിലെ കര്‍ഷകനായ കെ ചാത്തുവാണ് കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കില്‍ തന്റെ അക്കൗണ്ടില്‍ ഇടാന്‍  നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്. വിളനാശത്തില്‍ നിന്നും രക്ഷ നേടാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നുംചാത്തു കത്തില്‍ പറയുന്നു.  
വിദേശത്തുളള കളളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഇത് നടപ്പിലാക്കിയില്ല എന്നതിന് പുറമേ മൂന്ന് വര്‍ഷ ഭരണത്തിന് ഇടയില്‍ കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദയീനയമായി എന്നും കത്തില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക ഉല്‍പ്പനങ്ങളുടെ വിലയിടിവ് ഉള്‍പ്പെടെയുളള വിഷയങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്കില്‍ തന്റെ പേരിലുളള അക്കൗണ്ടിന്റെ വിവരങ്ങളും ചേര്‍ത്താണ് കത്ത് അയച്ചിരിക്കുന്നത്. നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സിനിമാ നടന്‍ മമ്മൂട്ടിക്ക് എതിരെ  കേസ് കൊടുത്ത് ചാത്തു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍