കേരളം

ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയിലേക്ക്; പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കസ്തൂരിരംഗ അയ്യര്‍ കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കസ്തൂരി രംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചു. കെഎസ്ഇബിയിലെ മുന്‍ എഞ്ചിനിയറായിരുന്നു കസ്തൂരിരംഗ അയ്യര്‍. 

ലാവ്‌ലിന്‍ കേസിലെ നാലാം പ്രതിയായ കസ്തൂരി രംഗ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും, ക്രിമിനല്‍ നടപടി ചട്ടം 379ാം വകുപ്പ് പ്രകാരം ഇത് ശരിയല്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയത് പോലെ തന്നെയും കുറ്റവിമുക്തനാക്കണമെന്നാണ് ക്‌സരൂരി രംഗ അയ്യരുടെ ആവശ്യം. 

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിനൊപ്പം, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തനാക്കിയതും ഹൈക്കോടതി ശരിവെച്ചിരുന്നു. 

എന്നാല്‍ കസ്തൂരി രംഗ അയ്യര്‍ക്ക് പുറമെ കെഎസ്ഇബി മുന്‍ ചെയര്‍മാര്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി.രാജശേഖരന്‍ എന്നിവരെ വിചാരണ ചെയ്യാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ