കേരളം

സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കും: ഉമ്മന്‍ചാണ്ടി; റിപ്പോര്‍ട്ട് തരാത്തത് സാമാന്യനീതിയുടെ നിഷേധം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അതുവഴി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൊച്ചിയില്‍ നിയമവിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ഉമ്മന്‍ചാണ്ടി. 

റിപ്പോര്‍ട്ട് തരാത്തത് സാമാന്യനീതിയുടെ നിഷേധമാണ്. റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് മനസിലാക്കിയാലേ തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ തിരക്കിട്ട് നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. സോളാര്‍ അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ക്രിമിനല്‍വിജിലന്‍സ് അന്വേഷണങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. 

വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം കൂടുതല്‍ പരിശോധനകള്‍ക്കായി ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് കൈപ്പറ്റിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് അന്വേഷണസംഘത്തലവന്‍ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ പറഞ്ഞു. ഇതിനായി അടുത്ത ദിവസം അദ്ദേഹം തിരുവനന്തപുരത്തെത്തും. 

ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം രാജേഷ് ദിവാന്‍ സരിതയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തും.സരിത ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണിത്. തുടര്‍ന്നായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കുക.

കേസില്‍ കൈക്കൂലി ഇടപാടുകള്‍ നടന്നുവെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും നേരിടേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍