കേരളം

ക്യാമ്പസ് രാഷ്ട്രീയം വേണ്ടെന്ന നിലപാടിലുറച്ച് ഹൈക്കോടതി; ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്യമ്പസ് രാഷ്ട്രീയം വേണ്ടെന്ന നിലപാടിലുറച്ച് ഹൈക്കോടതി. ക്യാമ്പസിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന് കോടതി വീണ്ടും ആവര്‍ത്തിച്ചു. ഇത് ആദ്യത്തെ വിധിയല്ലെന്നും കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇതേകാര്യം കോടതി ആവര്‍ത്തിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 

ഓരോന്നിനും അതിന്റെതായ സ്ഥലങ്ങളുണ്ട്, സമരം ചെയ്യേണ്ടത് കലാലയങ്ങളിലല്ല, കോടതി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നും പഠനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്നും കാട്ടി പൊന്നാനി എംഇഎസ് കോളജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

ക്യാമ്പസുകളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് കഴിഞ്ഞ 13ന് കോടതി പറഞ്ഞിരുന്നു. സമരം ചെയ്യുന്നുവരെ കോളജില്‍ നിന്നും പുറത്താക്കാമെന്നും സമരം ചെയ്യാനല്ല പഠിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ എത്തുന്നതെന്നും കോടതി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ കോളജിലേക്ക് വരുന്നത് പഠിക്കാനാണ്, അവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ടെങ്കില്‍ അത് സമരത്തിലൂടെയല്ല നേടിയെടുക്കേണ്ടത് എന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍