കേരളം

അലന്‍സിയര്‍ കണ്ണുകെട്ടി പൊലീസ് സ്റ്റേഷനില്‍; സരോജ് പാണ്ഡെയ്‌ക്കെതിരെ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ അലന്‍സിയര്‍ പരാതി നല്‍കി. കൊല്ലം ചവറ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. എക്കാലവും പ്രതിഷേധങ്ങള്‍ക്ക് വ്യത്യസ്ത മാര്‍ഗ്ഗം സ്വീകരിക്കാറുള്ള അലന്‍സിയര്‍ ഇത്തവണഇത്തവണയും അങ്ങനെതന്നെയായിരുന്നു
 

കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ കമലിനെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് പറഞ്ഞതിനെതിരെ മന്ത്രി എംഎം മണിയുടെ അശ്ലീല പരാമര്‍ശത്തിനെതിരെയും വേറിട്ട രീതിയില്‍ പ്രതിഷേധവുമായി അലന്‍സിയര്‍ രംഗത്തെത്തിയിരുന്നു

സമൂഹമാധ്യമങ്ങളിലാകെ ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. 'ഗൗജ് ഗാ' എന്ന ഹാഷ് ടാഗും ട്രെന്റായി കഴിഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന.  പ്രകോപനം ഉണ്ടായാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും സരോജ് പാണ്ഡേ പറഞ്ഞിരുന്നു. എന്നാല്‍ അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാം അവര്‍ പ്രതികരിച്ചതെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു