കേരളം

കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും അന്വേഷണം കേട്ടുകേള്‍വിയില്ലാത്തത്; ഉമ്മന്‍ ചാണ്ടിക്കു പിന്തുണയുമായി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പിന്തുണയുമായി കെ മുരളീധരന്‍ എംഎല്‍എ. ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വേറൊരു അന്വേഷണം കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മുരളീധരന്‍ പരിഹസിച്ചു. അന്വേഷണം പ്രഖ്യാപിച്ച ശേഷം ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോളാര്‍ കേസില്‍ ജൂഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് ആര്‍ക്കും അറിയില്ല. അതു പുറത്തുവിടാതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതിനു ശേഷം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്ന സ്ഥിതിയാണെന്ന്, അന്വേഷണ ഉത്തരവ് ഇറക്കാന്‍ വൈകുന്നതു പരാമര്‍ശിച്ച് കെ മുരളീധരന്‍ പറഞ്ഞു. 

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് വിഡി സതീശന്‍ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നും അതു പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. 

സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സ്വാഭാവിക നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടുകയാണ് വിഡി സതീശന്‍ ചെയ്തതെന്നാണ്, ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത