കേരളം

സിപിഎമ്മും ബിജെപിയും പരസ്യമായി തല്ലുകൂടും, രഹസ്യമായി കൂട്ടുകൂടും: എ.കെ ആന്റണി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനെക്കാള്‍ കേന്ദ്രത്തില്‍ മോദി ഭരണം തുടരുന്നതാണ് സിപിഎം ഇഷ്ടപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രകമ്മിറ്റിയെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതിന് പിന്നില്‍ കേരളത്തിലെ നേതാക്കളാണ്.  കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ എണ്ണം കുറയ്ക്കണം എന്ന കാര്യത്തില്‍ സിപിഎം കേരള ഘടകത്തിനും ബിജെപിക്കും ഒരേമനസ്സാണ്. കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ പരസ്യമായി ആക്രമിക്കുകയും രഹസ്യമായി സഹകരിക്കുകയുമാണ് ബിജെപിയും സിപിഎമ്മും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തിങ്കളാഴ്ച സിപിഎം കേന്ദ്രകമ്മിറ്റി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'