കേരളം

ട്രെയിനുകള്‍ നവംബര്‍ ഒന്നുവരെ വൈകിയോടുമെന്ന് റെയില്‍വേ 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ നവംബര്‍ ഒന്നുവരെ വൈകിയോടും. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു ട്രെയിനുകള്‍ വൈകാന്‍ ഇടയാക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.ഷൊര്‍ണൂര്‍ യാഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട എറണാകുളംലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ് പുലര്‍ച്ചെ 2.10നാകും പുറപ്പെടുക. ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന തിരുവനന്തപുരംമംഗളുരു മലബാര്‍ എക്‌സ്പ്രസ് 80 മിനിറ്റും തിരുവനന്തപുരം മംഗളുരു മാവേലി എക്‌സ്പ്രസ് 180 മിനിറ്റും വൈകി ഓടും.  ഭോപാല്‍, ഇറ്റാര്‍സി, കൊങ്കണില്‍ രത്‌നഗിരി എന്നിവിടങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി, നിസാമുദ്ദീന്‍എറണാകുളം മംഗള എക്‌സ്പ്രസ് എന്നിവ ഒരു മണിക്കൂറോളം വൈകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്