കേരളം

സോളാര്‍ റിപ്പോര്‍ട്ടില്‍ ആരും വെപ്രാളപ്പെടേണ്ടതില്ലെന്ന് പിണറായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ടിന്മേലുളള തുടര്‍നടപടിയില്‍ ആര്‍ക്കും വെപ്രാളം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് എന്താണോ അത് ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതില്‍ ആരും വെപ്രാളപ്പെടേണ്ടത് ഇല്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
സോളാര്‍ കേസില്‍ എല്‍ഡിഎഫ് സമരത്തെ തുടര്‍ന്നാണ്  അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖാപിച്ചത്. ആവശ്യമായ സമയം എടുത്ത ശേഷമാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ടിന്മേലുളള നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫ് ജാഥ ഉദ്ഘാടനം ചെയ്യവേയാണ് പിണറായിയുടെ പ്രതികരണം. 
അതേസമയം സോളാര്‍ കേസ് നിയമപരമായും രാഷ്ടീയമായും നേരിടാനാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം. എന്നാല്‍ കേസ് രാഷ്ട്രീയമായി നേരിടേണ്ടതില്ലെന്നും നിയമപരമായി നേരിട്ടാല്‍ മതിയെന്നുമായിരുന്നു വി എം സുധീരന്റെ നിലപാട്. സമരത്തിന് പകരം പ്രതിഷേധ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് പിണറായിയുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ