കേരളം

'റവന്യൂ സെക്രട്ടറിയെ മാറ്റണം'; പിഎച്ച് കുര്യനെതിരെ സിപിഐയും റവന്യൂമന്ത്രിയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന ആവശ്യവുമായി സിപിഐ. പാര്‍ട്ടിക്ക് പുറമെ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടു. വകുപ്പില്‍ മന്ത്രി അറിയാതെ സെക്രട്ടറി തീുമാനങ്ങള്‍ എടുക്കുന്നുഎന്നാണ് പരാതി. 

ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടക്കം മന്ത്രി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചോദിച്ചിട്ടും സെക്രട്ടറി നല്‍കിയിട്ടില്ല. ഈ നിലപാട് ഇനിയും തുടരാനാകില്ല എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. വില്ലേജ് ഓഫീസ് ജീവനക്കാര്‍ കരം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ചെമ്പനോടയിലെ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാരിന് ഏറെ വിമര്‍ശനം വരുത്തിവെച്ചിരുന്നു. 

തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനവും മന്ത്രി അറിയാതെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൊണ്ടത്. മന്ത്രിസഭാ യോഗത്തിലാണ് റവന്യൂമന്ത്രി ഇ ചന്ദ്രശഖരന്‍ വിവരം അറിയുന്നത്. തുടര്‍ന്ന് യോഗത്തില്‍ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനും മന്ത്രി ഇ ചന്ദ്രശേഖരനും രണ്ട് തട്ടിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകതാല്‍പ്പര്യമെടുത്താണ് പി എച്ച് കുര്യനെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി