കേരളം

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണ ഗൗരിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ്; നാല് മണിക്കൂറോളം ചികിത്സ നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ട്രിനിറ്റി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഗൗരിക്ക് ചികിത്സ നിഷേധിച്ചതായി പൊലീസ്. ഗുരുതരമായി പരിക്കേറ്റിരുന്ന ഗൗരി നേഹയ്ക്ക് കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രി ചികിത്സ നിഷേധിച്ചു. ആശുപത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

നാലു മണിക്കൂറോളം ഗൗരി വിദഗ്ധ ചികിത്സ ലഭിക്കാതെ കിടന്നു. വിശദമായ സ്‌കാനിങ് പോലും നടത്തിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഗൗരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ് എന്നകാര്യം ആശുപത്രി അധികൃതര്‍ മറച്ചുവെച്ചു. പിന്നീട് ഇവിടെ നിന്നും ഗൗരിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂളിലെ എല്‍പി ബ്ലോക്കിന് മുകളില്‍ നിന്നും ചാടി ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അധ്യാപകരുടെ മാനസീക പീഡനത്തില്‍ മാനസീകമായി തളര്‍ന്നതിനെ തുടര്‍ന്നാണ് ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്