കേരളം

സര്‍ക്കാരേ ഉണരൂ ...വൃത്തിയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കൂ: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ നിരന്തരം അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് ഹാഷ്ടാഗ് കാംപെയ്ന്‍. മാലിന്യ സംസ്‌കരണത്തെക്കുറിച്ചു ധനകാര്യമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാനത്തെ ഒരു നഗരത്തിന് പോലും വൃത്തിയുള്ള സ്ഥലങ്ങളുടെ മുന്‍നിരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയുടെ സ്ഥാനം അഞ്ചായിരുന്നെങ്കില്‍ ഇപ്പോള്‍ 271 ലേക്ക് എടുത്തെറിയപ്പെട്ടു. ഇനി രോഗങ്ങളുടെ ഒരു പീഢനകാലത്തെ പുറത്ത് നിര്‍ത്തണമെങ്കില്‍ മാലിന്യ നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. #ForCleanKerala, #Padayorukkam എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് ചെന്നിത്തലയുടെ കാംപെയ്ന്‍. 'വര്‍ത്തമാനത്തില്‍ മാത്രം പോര, വൃത്തിയിലും ഒന്നാമതെത്തണം, ഇനിയൊരു പനിക്കാലം താങ്ങാന്‍ കോരളത്തിന് ആവതില്ല' എന്നീ മുദ്രാവാക്യങ്ങളും ചെന്നിത്തല പങ്കുവെച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാതയോരങ്ങളും പൊതുസ്ഥലങ്ങളും മാലിന്യകൂമ്പാരമാകുന്ന കാഴ്ചയാണ് നാം ഓരോ ദിവസവും കേരളത്തിൽ കാണുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ചു ധനകാര്യമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ നിരന്തരം എഴുതിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാനത്തെ ഒരു നഗരത്തിന് പോലും വൃത്തിയുള്ള സ്ഥലങ്ങളുടെ മുൻനിരയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ദുഃഖകരവും പ്രതിഷേധാർഹവുമാണ്.മാലിന്യ നിർമാർജ്ജന പദ്ധതി നടത്തിപ്പിലും മഴക്കാലപൂർവ ശുചീകരണത്തിലും സർക്കാർ കാട്ടിയ പാളിച്ച മൂലം ആയിരത്തിലധികം പേരാണ് പനി പിടിച്ചു മരിച്ചത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം അഞ്ചായിരുന്നെങ്കിൽ ഇപ്പോൾ 271 ലേക്ക് എടുത്തെറിയപ്പെട്ടു. ഇനി രോഗങ്ങളുടെ ഒരു പീഢനകാലത്തെ പുറത്ത് നിർത്തണമെങ്കിൽ മാലിന്യ നിർമാർജ്ജനം അനിവാര്യമാണ്. ടൂറിസത്തിന്റെ ഭാവിയും വൃത്തിയുള്ള നഗരങ്ങളിലാണ് കുടികൊള്ളുന്നത്. കേന്ദ്രധനസഹായം ലഭിക്കുന്ന പദ്ധതികളോട് സംസ്ഥാന സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യമുള്ള ജനങ്ങളാണ് നാടിന്റെ യഥാർത്ഥ സമ്പത്ത്. സർക്കാരേ ഉണരൂ ...വൃത്തിയിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കൂ 
#ForCleanKerala
#Padayorukkam

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ