കേരളം

ബിജെപി അച്ഛാദിന്‍ പറഞ്ഞ് പറ്റിക്കുമ്പോള്‍ സിപിഎം സാധാരണക്കാര്‍ക്കൊപ്പമെന്ന് പറ്റിക്കുന്നു: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ബിജെപിയും സിപിഎമ്മും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി അച്ഛാദിന്‍ പറഞ്ഞു ജനങ്ങളെ പറ്റിച്ചപ്പോള്‍ സിപിഎം സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞു പറ്റിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാര്‍ ശരിക്കും ഒപ്പമുള്ളത് മദ്യമുതലാളിമാര്‍ക്കും കയ്യേറ്റക്കാര്‍ക്കുമൊപ്പമാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇത്തവണ #WhoIsResponsible എന്ന ഹാഷ്ടാഗോടുകൂടായാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. #padayorukkam (പടയൊരുക്കം) എന്ന പതിവ് ഹാഷ്ടാഗും പോസ്റ്റിനൊപ്പമുണ്ട്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബിജെപിയും സിപിഎമ്മും ഒരേ ദിശയിൽ സഞ്ചരിക്കുന്ന പാർട്ടികളാണ്. ബിജെപി അച്ഛാദിൻ പറഞ്ഞു ജനങ്ങളെ പറ്റിച്ചപ്പോൾ സിപിഎം സർക്കാർ സാധാരണക്കാർക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞു പറ്റിക്കുന്നു. ഇടത് സർക്കാർ ശരിക്കും ഒപ്പമുള്ളത് മദ്യമുതലാളിമാർക്കും കയ്യേറ്റക്കാർക്കുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്