കേരളം

ഹാദിയയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണം; മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ഹാദിയക്ക് സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അനുവദിക്കണം. വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹാദിയയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചത്.

തന്നെ പിതാവ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും ഏത് നിമിഷവും മരണം സംഭവിക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറാണ് വീഡിയോ പുറത്തുവിട്ടത്. ഹാദിയയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  കോട്ടയം എസ്പിയോട് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും