കേരളം

ഉഴപ്പന്മാരായ ഉദ്യോഗസ്ഥരെ ചെക്ക്‌പോസ്റ്റുകളില്‍ നിയമിക്കണം; സര്‍ക്കുലറിനെതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജോലിയില്‍ മികവ് തെളിയിക്കാത്തതും, ഉഴപ്പന്മാരുമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ നിയോഗിക്കണമെന്ന എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതിഷേധം. ഒക്ടോബര്‍ 25നു വന്ന സര്‍ക്കുലര്‍ പ്രകാരം കഴിവനുസരിച്ചായിരിക്കും ഇനി ചെക്ക്‌പോസ്റ്റുകളിലേക്കുള്ള നിയമനം. 

ഫീല്‍ഡില്‍ പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഓഫീസര്‍മാരേയും, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടേയും വിവരങ്ങള്‍ കൈമാറണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് പട്ടിക തയ്യാറാക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. 

എന്നാല്‍ ഡപ്യൂട്ടി കമ്മിഷണറുടെ സര്‍ക്കുലറിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇടുക്കി ജില്ലയിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഉദ്യോഗസ്ഥരില്‍ ചിലര്‍ മനുഷ്യാവകാശ കമ്മിഷനേയും സമീപിച്ചു. 

നിലവില്‍ ചെക്ക്‌പോസ്റ്റില്‍ ജോലി ചെയ്യുന്ന മികച്ച ഉദ്യോഗസ്ഥരെ പോലും അപമാനിക്കലാണ് സര്‍ക്കുലറെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. കാര്യക്ഷമയുള്ള ഉദ്യോഗസ്ഥരാക്കി മാറ്റാനാണ് അത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് ഡെപ്യൂട്ടി കമ്മിഷണറുടെ വിശദീകരണം. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിനെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്