കേരളം

ദിലീപിനെതിരായ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും;  ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഈയാഴ്ച സമര്‍പ്പിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ രണ്ടാം പ്രതിയാക്കി മാറ്റി, ദിലീപിനെ ഒന്നാം പ്രതിയാക്കി തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ അവസാന വട്ട പരിശോധനയിലാണ് അന്വേഷണ സംഘം ഇപ്പോള്‍. 

കേസിലെ രണ്ടാം ഘട്ട കുറ്റപത്രം ഈ ആഴ്ച അവസാനത്തോടെ നല്‍കുമെന്നാണ് സൂചന. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണ സംഘം പ്രതിപട്ടികയില്‍ അഴിച്ചുപണി നടത്തി കുറ്റപത്രം സമര്‍പ്പിക്കുന്നത്. 

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയെ രണ്ടാം പ്രതിയാക്കുകയും, ഗൂഢാലോചന നടത്തിയ വ്യക്തിയെ ഒന്നാം പ്രതിയാക്കുകയും ചെയ്തതില്‍ അന്വേഷണ സംഘം വീണ്ടും നിയമോപദേശം തേടിയിട്ടുണ്ട്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളായിരിക്കും ഉണ്ടാവുക. ഇതില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ വിചാരണ ഘട്ടത്തില്‍ മാപ്പ് സാക്ഷിയാക്കും. 

അതിനിടെ, ദിലീപിനെതിരായ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപുമായി ബന്ധപ്പെട്ടവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ കൊച്ചിയിലെ ഒരു അഭിഭാഷകന്‍ മുന്‍കൈ എടുത്താണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്