കേരളം

ഓണാഘോഷത്തിന് കേരളീയ വേഷം ധരിച്ചെത്തിയ വിദ്യാര്‍ഥികളെവെയിലത്ത് നിര്‍ത്തി ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളീയ വസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ വെയിലത്ത് നിര്‍ത്തിയതായി ആരോപണം. തിരുവനന്തപുരം കല്ലറ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥികളെ യൂനിഫോം ധരിക്കാതെ എത്തിയതിന് സ്‌കൂള്‍ അധികൃതര്‍ വെയിലത്ത് നിര്‍ത്തുകയായിരുന്നു എന്നാണ് പരാതി. 

സ്‌കൂള്‍ യുനിഫോം ധരിച്ചെത്താതിരുന്നതിന്റെ പേരില്‍ ഇവരെ ഓണാഘോഷ പരിപാടികളിലും പങ്കെടുപ്പിച്ചില്ല. ശിക്ഷാ നടപടിയായി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക ഒരു മണി വരെ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയെന്നാണ് ആരോപണം. 

എന്നാല്‍ ഓണാഘോഷങ്ങള്‍ക്കായി യൂനിഫോം തന്നെ ധരിച്ചെത്തണം എന്ന രീതിയില്‍ അധ്യാപകര്‍ നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഇരുപതോളം വിദ്യാര്‍ഥികള്‍ക്കെതിരെ ആയിരുന്നു സ്‌കൂള്‍ അധികൃതരുടെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍