കേരളം

ഐടി മേഖലയിലെ അടിമപ്പണി മാറ്റും: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ ഐടി മേഖലയിലുള്ള അടിമപ്പണി അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ അടിമകളെ പോലെയാണ് തൊഴിലെടുപ്പിക്കുന്നത്. ഇതിനു മാറ്റം വരുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം കണ്ണന്താനം വ്യക്തമാക്കി.

കേരള ടൂറിസം വികസനത്തിനു പ്രത്യേക പരിഗണന നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയ്‌ക്കൊപ്പം ഐടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ സഹ മന്ത്രിസ്ഥാനവും കണ്ണന്താനത്തിനു ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ബിജെപി ഘടകത്തിനകത്തുള്ള ചേരിപോരും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. സംസ്ഥാന വക്താവായി മന്ത്രി സഭയില്‍ പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്