കേരളം

കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം മലയാളികള്‍ക്കുള്ള ഓണസമ്മാനമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്ര മന്ത്രി സ്ഥാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ കൈവിട്ടിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് കണ്ണന്താനത്തിന് ലഭിച്ച മന്ത്രി പദവിയിലൂടെ വ്യക്തമാകുന്നതെന്നും കുമ്മനം പറഞ്ഞു. 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിന്റെ പ്രതിനിധിയായി നിന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണന്താനത്ത്ിന് സാധിക്കും. കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ കണ്ണന്താനത്തിന് സാധിക്കുമെന്നും കുമ്മനം പറഞ്ഞു. 

അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെയാണ് മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര ചുമതല ഉണ്ടായിരുന്ന നാല് സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്