കേരളം

ഓണത്തിന് ബീഫുണ്ടാക്കിയ സുരഭി ലക്ഷ്മി ബക്രീദിന് പന്നിയിറച്ചി ഉണ്ടാക്കുമോ? സുരഭി ലക്ഷ്മിക്കെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ 

സമകാലിക മലയാളം ഡെസ്ക്

മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഓണാഘോഷ പരിപാടിയില്‍ ബീഫ് കറി കഴിച്ച ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍. ഹിന്ദുക്കളുടെ പുണ്യദിനമായ ഓണത്തിന് ബീഫ് കഴിക്കുന്നത്‌
കാണിക്കാന്‍ ചാനലും സുരഭിയും കാട്ടിയ ധൈര്യം ബക്രീദിന് പന്നിയിറച്ചിക്കറി ഉണ്ടാക്കുന്നതും കഴിക്കുന്നതും സംപ്രേക്ഷണം ചെയ്യാന്‍ കാട്ടുമോ എന്ന തരത്തിലാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്.ട്രൂ തിങ്കേഴ്‌സ് അടക്കമുള്ള സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നത്. 

സുരഭിയുടെ ഓണം എന്ന പേരില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലായിരുന്നു സുരഭി ബീഫ് കറിയും പൊറോട്ടയും കഴിച്ചത്. കോഴിക്കോട് ബ്രദേഴ്‌സ് ഹോട്ടലില്‍ വെച്ചായിരുന്നു പരിപാടി.

നാനാവിഭാഗക്കാരും ഒരുപോലെ ആഘോഷിക്കുന്ന ഓണത്തിന് സദ്യയ്‌ക്കൊപ്പം മാംസവും വിളമ്പുന്നത് പതിവാണ്.തെക്കന്‍ കേരളത്തില്‍ രണ്ടാം ഓണ ദിവസമായ അവിട്ടത്തിനും വടക്കന്‍ കേരളത്തില്‍ തിരുവോണത്തിനും സദ്യയ്‌ക്കൊപ്പം മാംസം വിളമ്പാറുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട് വര്‍ഗ്ഗീയ പ്രചാരണം നടത്താനാണ് ഇപ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. ബീഫ് ഉണ്ടാക്കുന്നതു കാണിച്ച് ഹിന്ദു സമൂഹത്തെ മുഴുവന്‍ അപമാനിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍ എന്നും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്യുന്നു. ഇതിന് മുമ്പും മീഡിയ വണ്‍ ചാനലിനെതിരെ സംഘപരിവാര്‍ കൂട്ട സൈബര്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. മീഡിയ വണ്‍ ചാനലിന്റെ ഹിന്ദുക്കളെ അപമാനിക്കാനുള്ള അജണ്ടയ്ക്ക് കൂട്ടു നില്‍ക്കുകയാണ് സുരഭിയെന്നാണ് ഇവര്‍ പരക്കെ പ്രചരിപ്പിക്കുന്നത്. 

കോഴിയിറച്ചി കൂട്ടി ഓണസസദ്യ കഴിക്കുന്ന ഫോട്ടോ സുരഭി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെയും സംഘപരിവാര്‍ അണികള്‍ ഉപദേശവും ഭീഷണിയുമായി എത്തിയിട്ടുണ്ട്. 

സുരഭി ലക്ഷ്മിയ്‌ക്കെതിരെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളില്‍ ഒന്ന്.സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സ്ത്രീത്വത്തേയും ഒരു പ്രത്യേക മതവിഭാഗത്തേയും കരുതിക്കൂട്ടി കടന്നാക്രമിക്കുന്നതും അപമാനിക്കുന്നതുമായതിനാല്‍ അതിന്റെ ബാക്കി ചിത്രങ്ങളും പോസ്റ്റുകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്