കേരളം

കടകംപള്ളിയ്ക്ക് അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ പോകാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അനുമതി നിഷേധിച്ചതിന് പിന്നില്‍ ചൈനയുമായുള്ള ബന്ധം വഷളായതാണ് കാരണമെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തെ നയിക്കാനിരുന്നത് മന്ത്രി കടകംപള്ളിയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രാലയത്തോട് മന്ത്രി അനുമതി തേടിയത്. എന്നാല്‍ അനുമതി നല്‍കാനാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.

ഈ മാസം വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയ്ക്കായി മന്ത്രിയും സംഘവും ചൈനയിലെത്തേണ്ടിയിരുന്നത്. പരിപാടിയില്‍ കേരളത്തിന്റെ ടൂറിസവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികളും അന്താരാഷ്ട്ര സമ്മേളനത്തില്‍ അവതരിപ്പിക്കാനും കേരളം പ്ലാന്‍ തയ്യാറാക്കിയിരുന്നു. കേരളത്തിന്റെ ടൂറിസത്തിന്റെ വികസനത്തിനായി നിരവധി ഫണ്ടുകള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിന് പരിപാടിയില്‍ പങ്കെടുക്കലും ആവശ്യമായിരുന്നു. 

പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത് പ്രധാനമന്ത്രി അറിയണമെന്നുള്ളതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്