കേരളം

മോദിയുടെ പ്രസംഗം കോളെജുകളില്‍ കേള്‍പ്പിക്കണം എന്നത് സംഘപരിവാര്‍ അജണ്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗം കോളേജുകളിലും, സര്‍വകലാശാലകളിലും കേള്‍പ്പിക്കണമെന്ന നിര്‍ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ പ്രസംഗം വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന യുജിസിയുടേയും ഐഐസിടിയുവിന്റേയും നിര്‍ദേശം സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ്.

ടി.വി, പ്രൊജക്ടര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വിദ്യാര്‍ഥികളെ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കണമെന്നും, വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും യുജിസി സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു. 

ഇങ്ങനെയൊരു സര്‍ക്കുലര്‍ യുജിസി ഇറക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. രാജ്യത്ത് അനവധി മഹാന്മാരായ ദേശീയ നേതാക്കളുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുകയും, പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തിനായി വലിയ സംഭാവനകള്‍ ചെയ്ത ദേശീയ നേതാക്കളെ തമസ്‌കരിക്കാനും, പുതിയ ചില ആളുകളെ ദേശീയ നേതാവായി വാഴിക്കാനുമുള്ള ശ്രമമാണ് ഇത്. 

അതുകൊണ്ടാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ പ്രസംഗം കോളെജുകളില്‍ കേള്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞതെന്നും ചെന്നിത്തല പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു