കേരളം

വിഎസിന് വയസായി, അതുകൊണ്ട് പറയുന്നത് കാര്യമാക്കേണ്ടെന്ന് കണ്ണന്താനത്തിന്റെ പരിഹാസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഎസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിഎസിന് പ്രായമായത് കൊണ്ട് പറയുന്നത് കാര്യമാക്കേണ്ടെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

നല്ല വാക്കുകള്‍ പറയാന്‍ വിഎസിന് അറിയാം. വിഎസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആളല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. പിണറായി വിജയന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ചതിന് നേര്‍ക്ക് ഒളിയമ്പെയ്തും, ഫാസിസ്റ്റ് പാളയത്തില്‍ ചേര്‍ന്ന കണ്ണന്താനത്തിന് നേര്‍ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയുമായിരുന്നു വിഎസിന്റെ പ്രതികരണം. 

വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവും എന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭത്തിലാണ് കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടി അവിടേക്ക് ചേക്കേറുന്നത്. അത് രാഷ്ട്രീയ ജീര്‍ണതയുടെ ലക്ഷണമാണ്. അതുകൊണ്ടുതന്നെ, അതില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് പ്രസ്താവനയില്‍ പറയുന്നു. 

ഒരു ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ്  അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ഒരു രാജ്യത്ത് ഫാസിസം നടപ്പാക്കുന്നതിന്റെ ചാലകശക്തിയായും ചട്ടുകമായും ഒരിക്കലും ഒരു ഇടതുപക്ഷ സഹയാത്രികന് മാറാനാവരുതാത്തതാണെന്നും വിഎസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍