കേരളം

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വേങ്ങര നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വോട്ടണ്ണല്‍ ഒക്ടോബര്‍ 15നാണ്. തെരഞ്ഞുടുപ്പ് വിജ്ഞാപനം ഈ മാസം 15ന് പുറത്തിറക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞുടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിക്കാനുളഌതിയ്യതി ഈ മാസം 22 ആണ്. 25ാം തിയ്യതിയാണ് സൂഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഈ മാസം 27 ആണ്.  തെരഞ്ഞുടപ്പ് ഫലം ഒക്ടോബര്‍ 15ന് പുറത്തുവരും. ഇത്തവണ വിവി പാറ്റ് സംവിധാനം  ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. വേങ്ങരയില്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ജില്ലാ സെക്രട്ടറി കെഎന്‍എ ഖാദര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ