കേരളം

അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടിയാണോ ചോദ്യം ചെയ്യല്‍? നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി. അന്വേഷണം അനന്തമായി നീളുകയാണോയെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസില്‍ അന്വേഷണം എന്നു തീരുമെന്ന് ആരാഞ്ഞ ഹൈക്കോടതി പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്? ഓരോ മാസവും ഓരോ പ്രതിയെ ചോദ്യം ചെയ്യുകയാണോ? സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ? വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം വേണ്ട. വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

അന്വേഷണം രണ്ടാഴ്ചയ്ക്കകം തീരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ മറുപടി നല്‍കി. നാദിര്‍ഷയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും ഡിജിപി പറഞ്ഞു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 18ലേക്കു മാറ്റിയ കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നാദിര്‍ഷയ്ക്കു നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം