കേരളം

എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല; പ്രകോപനപരമായ പ്രസംഗം നടത്തുന്നവര്‍ ഇത് ഓര്‍ക്കണമെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആര്‍എസ്എസിനെ എതിര്‍ത്താല്‍ കൊല്ലുമെന്ന അവസ്ഥയാണുള്ളതന്നെ് പിണറായി പറഞ്ഞു. ദേശാഭിമാനി പുരസ്‌കാരം വിതരണം ചെയ്യുകയായിരുന്നു പിണറായി. ഇന്ത്യയില്‍ ഇത്തരം അവസ്ഥ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും അടിയന്തരാവസ്ഥക്കാലത്തുപോലും മാധ്യമപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടില്ലെന്നും പിണറായി പറഞ്ഞു

ജീവിച്ചിരിക്കുന്ന എഴുത്തുകാര്‍ മൃത്യുജ്ഞയ ഹോമം നടത്താനാണ് ഒരു ആര്‍എസ്എസ് നേതാവ് കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ഇത് നടപ്പാക്കാനുള്ള ഇടമല്ല കേരളമെന്ന് ഓര്‍ത്താല്‍ നന്ന്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത അന്ധകാര ശക്തികള്‍ക്ക് തകര്‍ക്കാനാവില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍ക്ക് മുന്‍പില്‍ പരിചപോലെ കേരളം നിലകൊള്ളുമെന്നും പിണറായി പറഞ്ഞു. എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല. ഇതിനെതിരെ സര്‍ക്കാര്‍ നിലകൊള്ളുമെന്നും പിണറായി വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ഈ നിലപാടിനെതിരെ യോജിച്ച പോരാട്ടം ഉയര്‍ന്നുവരണം. സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം വിശ്വാസികളെ അടക്കം ഉള്‍ക്കൊളളിച്ചാവണം പോരാട്ടം ഉയരേണ്ടത്. ഇതിന് വഴി തെളിക്കുന്നവരാകണം എഴുത്തുകാര്‍. എഴുത്തുകാര്‍ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടാല്‍ പ്രതിഭ നഷ്ടമാകുമെന്നാണ് ചിലര്‍ പറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്നതുകൊണ്ട് ഒരു എഴുത്തുകാരനും ഹൃദയചുരുക്കം ഉണ്ടായിട്ടില്ല. എഴുത്തുകാര്‍ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് കൈക്കൊണ്ടാല്‍ ആര്‍ക്കും പ്രശ്‌നമില്ല. സാഹിത്യകാരന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തില്‍ യാഥാസ്ഥിതിക നിരൂപകര്‍ ഇരട്ടത്താപ്പാണ് കൈക്കൊണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്