കേരളം

കെപിഎസി ലളിതയും ജയിലിലെത്തി; വന്നത് ദിലീപിന്റെ സഹോദരിക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിതയെത്തി. ഇടത് എംഎല്‍എ കെബി ഗണേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത് വിവാദമായതിന് പിന്നാലെയാണ് ലളിതയുടെ സന്ദര്‍ശനം. 

ദിലീപിന്റെ സഹോദരിക്കൊപ്പമാണ് ലളിത ജയിലിലെത്തിയത്. സന്ദര്‍ശനം പത്ത് മിനുറ്റ് നീണ്ടു. സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ലളിത തയ്യാറായില്ല. ദിലീപിനെ അനുകൂലിച്ച് എംഎല്‍എമാരായ കെബി ഗണേഷ്‌കുമാറും മുകേഷും എംപിയായ ഇന്നസെന്റും രംഗത്തുവന്നതു വിവാദത്തിന് ഇടവെച്ചിരുന്നു. ഇക്കാര്യത്തില്‍ മുകേഷിനോട് സിപിഎം കൊല്ലം ജില്ലാ കമ്മറ്റി വിശദീകരണം തേടിയിരുന്നു. 

തിരുവോണപ്പിറ്റേന്നായിരുന്നു നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ദിലീപിനെ കണാനെത്തിയിരുന്നു. 

തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ട് ഓണക്കോടിയും നല്‍കിയിരുന്നു.ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്