കേരളം

പിന്തുണ ആവശ്യപ്പെട്ട് മോഹന്‍ലാലിന് മോദിയുടെ കത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒക്ടോബര്‍ രണ്ടുവരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വപ്രചാരണ പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മോഹന്‍ലാലിന് പ്രധാനമന്ത്രി കത്തയച്ചു. സെപ്റ്റംബര്‍ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോദി ലാലിന് കത്തയച്ചത്.

മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേര്‍ന്നു നിന്നിരുന്ന സ്വച്ഛതാ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താന്‍ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം.രാജ്യത്ത് വൃത്തിയും വെടിപ്പും നിലനര്‍ത്തമമെങ്കില്‍ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മ ആവശ്യമാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. അതിനാല്‍ നാം ഓരോരുത്തരും രാജ്യം ശുചിയാക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണമെന്നും മോദി കത്തില്‍ പറയുന്നു.

ശുചിത്വം സേവനമാണ്' എന്ന വാക്കുകള്‍ മനസിലോര്‍ത്തു കൊണ്ടായിരിക്കണം വരുംനാളുകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികള്‍ നടത്താനാണു തീരുമാനം. വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുര്‍ബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക. അവര്‍ക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനവും ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയെന്നതാണ്.

ശുചിത്വം പാലിക്കാന്‍ രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സിനിമ മേഖലയിലുള്ളവര്‍ക്ക് സാധിക്കും. ഇക്കാര്യത്തില്‍ വന്‍തോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരാനാകുമെന്നും കത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കാനും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അല്‍പസമയം ചെലവഴിക്കാന്‍ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നു. നരേന്ദ്രമോദി മൊബൈല്‍ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തില്‍ മോദിയുടെ പറയുന്നുണ്ട്.

രാജ്യത്ത് ശുചിത്വ സന്ദേശം എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍