കേരളം

സ്‌നേഹിതന്‍മാര്‍ കാണുമ്പോള്‍ പറഞ്ഞ തമാശയായി മാത്രം കണ്ടാല്‍ മതിയെന്ന് കെഎം മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരളകോണ്‍ഗ്രസ് ഒറ്റയ്‌ക്കോ ഒന്നിച്ചോ തുഴയുമെന്ന് കെഎം മാണി. ഉമ്മന്‍ച്ചാണ്ടിക്കും കെഎം മാണിക്കും നന്നായി തുഴയാന്‍ അറിയാമെന്നാണ് പറഞ്ഞത്. അതിനെ മുന്നണിയിലേക്കുള്ള പ്രവേശനാമായി ആരും കാണേണ്ടതില്ല. സുഹൃത്തുക്കള്‍ തമ്മില്‍ കാണുമ്പോള്‍ പറയുന്ന തമാശയായി കണ്ടാല്‍ മതിയെന്നും മാണി പറഞ്ഞു. 

വേങ്ങരയില്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യം ചിത്രം തെളിഞ്ഞ ശേഷം പറയാം. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നണി പ്രവേശനം ഒരി പശ്‌നമല്ലെന്നും എല്ലായിടത്തും നിന്നും ക്ഷണമുണ്ടെന്നും മാണി പറഞ്ഞു. ക്ഷണത്തിന്റെ അഭാവമല്ലെന്നും ആരോടും അധികസ്‌നേഹമോ വിരോധവുമില്ലാതെ തുറന്ന നയമാണ് പാര്‍ട്ടിയുടെതെന്നും മാണി പറഞ്ഞു. 

ഇന്നലെ ഒരു സ്വകാര്യപരിപാടിക്കിടിയെ കോണ്‍ഗ്രസിലെയും കേരളകോണ്‍ഗ്രസിലെയും നേതാക്കള്‍ ഒരേ വേദിയിലെത്തിയിരുന്നു. അവിടെയുണ്ടായ സൗഹൃദഭാഷണങ്ങല്‍ രാഷ്ട്രീയ അകല്‍ച്ച ഒഴിവാക്കി കോണ്‍ഗ്രസും കേരള  കോണ്‍ഗ്രസും വീണ്ടും കൈകോര്‍ക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മാണി നിലപാട് വ്യക്തമാക്കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം