കേരളം

കനത്ത മഴ; സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. എം.ജി സര്‍വ്വകലാശാലയും ആരോഗ്യ സര്‍വ്വകലാശാലയും കേരള,കാലിക്കറ്റ് സര്‍വ്വകലാശാലകളും
നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു. കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കുട്ടനാട് താലൂക്കുകളിലെ താഹസില്‍ദാര്‍മാരോട് ഇന്ന് രാത്രി മുഴുവന്‍ കണ്‍ട്രോള്‍ റൂമുകളില്‍ തുടരാന്‍ റവന്യു മന്ത്രിയുടെ കര്‍ശന നിര്‍ദേശവുമുണ്ട്. 

അതേസമയം മഴയെത്തുര്‍ന്ന് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട അട്ടപ്പാടിയില്‍ സ്ഥിതിഗതികള്‍ പൂര്‍വ്വാവസ്ഥയിലാക്കാന്‍ ഇരുപത്തി നാല് മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ജില്ലാ കളക്ടര്‍മാരെ ഏകോപിപ്പിക്കുന്നതിന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി. പ്രശ്‌നങ്ങള്‍ ഉന്നത റവന്യു അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിക്കും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികള്‍ക്കും പൊലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കി.വടക്കന്‍ കേരളത്തില്‍ മഴ നാളെ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്