കേരളം

രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ തകര്‍ക്കണമെന്ന് പറഞ്ഞത് അമിതാവേശം മൂലം; തടിയൂരി ജി.പി.രാമചന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

നടന്‍ ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്റര്‍ അടിച്ചു തകര്‍ക്കണമെന്ന തന്റെ പ്രസ്താവന അമിതാവേശവും വികാരത്തള്ളിച്ചയും മൂലമുണ്ടായതാണെന്ന് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗം ജി.പി.രാമചന്ദ്രന്‍. 

രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ അടിച്ചു തകര്‍ക്കണമെന്ന് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ് താന്‍ അപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ചിലര്‍ പ്രചരിപ്പിച്ചു വരുന്നുണ്ട്. ഇതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ജി.പി.രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

തീയറ്റര്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഐജി പി.വിജയന് പരാതി നല്‍കിയതിന് പിന്നാലെയാണ് വിശദീകരണവുമായി ജി.പി.രാമചന്ദ്രന്‍ എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും