കേരളം

കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിക്കും: കെഎന്‍എ ഖാദര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍. പികെ കുഞ്ഞാലിക്കുട്ടി മുപ്പത്തിയെണ്ണായിരവും നാല്‍പ്പതിനായിരവും വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ വോട്ടിനു ജയിക്കാനുള്ള സാഹചര്യമുണ്ടെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കെഎന്‍എ ഖാദര്‍ മാധ്യമങ്ങളോടു പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തവണയും തെരഞ്ഞെടുപ്പു നടക്കുന്നത്. താന്‍ സ്ഥാനാര്‍ഥി ആയി എന്നേയുള്ളു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചു. ആ ഉത്തരാവാദിത്വം താന്‍ നിറവേറ്റുന്നുവെന്ന് ഖാദര്‍ പറഞ്ഞു.

അവസാന നിമിഷമാണ് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ തീരുമാനമായത് എന്നു പറയുന്നതില്‍ കാര്യമില്ല. എപ്പോഴും അത് അങ്ങനെ തന്നെയാണ് നടക്കുന്നത്. അതിനു മുമ്പ് നടക്കുന്നത് ചില ആശയ വിനിമയങ്ങള്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല. താന്‍ മാത്രമല്ല പാര്‍ട്ടിയില്‍ യോഗ്യരായവര്‍ ഒരുപാടുണ്ട്. പ്രവര്‍ത്തന മികവ് അടിസ്ഥാനമാക്കി പാര്‍ട്ടി ചില പ്രമോഷനുകള്‍ നല്‍കുന്നു എന്നേയുള്ളു.  അഡ്വ. യുഎ ലത്തീഫ് യോഗ്യനായ ആളാണ്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന പണി അയാള്‍ക്കും അയാള്‍ ചെയ്യുന്ന പണി എനിക്കും എടുക്കാനാവും- ഖാദര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി