കേരളം

ദിലീപ് അകത്തു തന്നെ; ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാലി കോടതി തള്ളി. ഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

ജാമ്യാപേക്ഷയില്‍ ശനിയാഴ്ച കോടതി രണ്ടു മണിക്കൂറിലേറെ നേരം കോടതി വാദം കേട്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു എന്ന കേസു മാത്രമാണ് തനിക്കെതിരെ നിലനില്‍ക്കുകയെന്നും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയത്. രണ്ടു മാസമായി താന്‍ റിമാന്‍ഡിലാണെന്നും അന്വേഷണ സംഘവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. നടിയെ ആക്രമിക്കാന്‍ ദിലീപ് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നെന്നും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമായിരുന്നില്ല ക്വട്ടേഷനെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍