കേരളം

ദിലീപിന് വേണ്ടി മൂകാംബിക ക്ഷേത്രത്തില്‍ പൂജയുമായി ബിജെപി നേതാവ്; പൂജയുടെ പ്രസാദം ജയിലിലെത്തിച്ചു നല്‍കും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ നടത്തി ബിജെപി നേതാവ് പിപി മുകുന്ദന്‍. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ദിലീപിന് വേണ്ടി മുകുന്ദന്‍ പൂജ നടത്തിയത്. ദിലിപിനുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റുന്നതിന് വേണ്ടിയാണ് താന്‍ പൂജ നടത്തിയതെന്നാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ തുടര്‍ന്നായിരുന്നു പൂജ നടത്തിയതെന്നും മുകുന്ദന്‍ പറയുന്നു.

നമുക്കുണ്ടാകുന്ന ദോഷങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാലാണ് ദോഷ പരിഹാര പൂജ നടത്തിയത്. പൂജയുടെ പ്രസാദം ദിലീപിന് ജയിലിലെത്തിച്ചുകൊടുക്കുമെന്നും മുകുന്ദന്‍ പറഞ്ഞു. 

തനിക്ക് വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെയാണ് ദിലീപ്. വീട്ടീലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഇത്തരം ദോഷങ്ങള്‍ വന്നാല്‍ ദോഷ പരിഹാര പൂജ നടത്താറുണ്ടെന്നും മുകുന്ദന്‍ പറയുന്നു. പൂജ നടത്തിയത് ദിലീപിനെ ജയില്‍ നിന്നും മോചിതനാക്കാനല്ലെന്നും എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടെങ്കില്‍ അത് പോകാന്‍ വേണ്ടിയാണ്. ഇപ്പോള്‍ ദിലീപിന് മോശം സമയമാണെന്നും ദോഷപരിഹാരത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നും മുകുന്ദന്‍ പറഞ്ഞു

ദിലീപിനെതിരെ പൊലീസ് മൊഴികള്‍ ശേഖരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണ്. കേസില്‍ ദിലീപിനെ ഇത്ര ദിവസം ജയിലില്‍ കിടത്തേണ്ട കാര്യമില്ല. തെളിവുണ്ടെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസില്‍ ഉള്‍പ്പെടുത്താമല്ലോ. ജാമ്യം നല്‍കാനുള്ള സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളതെന്നും മുകന്ദന്‍  പറഞ്ഞു. ദിലീപിനെതിരെ കുറ്റാരോപണം മാത്രമാണുള്ളത്. ദിലീപ് പ്രതിയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടില്ല. തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം