കേരളം

കണ്ണൂര്‍ വിമാനത്താവളം അടുത്ത സപ്തംബറില്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണം അടുത്ത സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിന്റെ എട്ടാം വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വിമാനത്താവളത്തിന്റെ റണ്‍വേയൂടെ നീളം 3050 മീറ്ററില്‍ നിന്നും 4000 മീറ്ററാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ കുറച്ച് കൂടി ഭൂമി ഏറ്റെടുക്കേണ്ടി വന്നെന്നും അതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ ഏറ്റവും വലിയ റണ്‍വേ കണ്ണൂര്‍ വിമാനത്താവളത്തിന് സ്വന്തമാകുമെന്നും അദ്ദേഹം അറിയിച്ചു.

കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതാണ് നിര്‍മ്മാണം വൈകിയതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇതിനോടകം തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്താന്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ തല്‍പര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.ഗോ എയറിന് ദമാമിലേയ്ക്കും ജെറ്റ് എയര്‍വേയ്‌സിന് അബുദാബിയിലേയ്ക്കും ഓരോ സര്‍വ്വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്

വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് 23 കിലോമീറ്റര്‍ റോഡ്, വെളിച്ച സംവിധാനം, ലാന്റ്‌സ്‌കേപ്പിങ് എന്നിവയെല്ലാം അടക്കമുള്ള 126 കോടി രൂപയുടെ ടെന്‍ഡര്‍ നല്‍കുന്നതിനുള്ള നടപടിക്രമം അവസാന ഘട്ടത്തിലാണ്. ഒരു വര്‍ഷം കൊണ്ട് ഈ ജോലികള്‍ പൂര്‍ത്തിയാകും. വിമാനത്താവളവുമായി ബന്ധപ്പെട്ട് 84 തസ്തികകളില്‍ നടത്തിയതായും ബാക്കി തസ്തികകളില്‍ നിയമനം നടക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്