കേരളം

കള്ളപ്പണത്തിനെതിരായ നടപടി: 'വീക്ഷണം' കുരുക്കില്‍, ഡയറക്ടര്‍മാരെ അയോഗ്യരാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി. വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ച് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കി. കൂടാതെ വീക്ഷണത്തിന്റെ ഡയറക്ടര്‍മാരായ ആറുപേരെ കേന്ദ്രം അയോഗ്യരുമാക്കി. കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നടപടി.

പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അയോഗ്യരാക്കിയത്. ഒരു കമ്പനിയില്‍ വീഴ്ച വരുത്തിയ ഇവര്‍ ഡയറക്ടര്‍മാരായ മറ്റു കമ്പനികളും ചട്ടപ്രകാരം നടപടിക്കു വിധേയമാവും. വീക്ഷണത്തെ പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ പട്ടികയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഒരു ലക്ഷത്തോളം പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയും സമാനമായ വിധത്തില്‍ നടപടി നേരിടുന്നുണ്ട്. കമ്പനി മന്ത്രാലയത്തിനു സമര്‍പ്പിച്ച രേഖകളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഉള്‍പ്പെടെയുള്ളവരാണ് നിലവില്‍ നോര്‍ക്കയുടെ ഡയറക്ടര്‍മാര്‍. എംഎ യുസഫലി, ഡോ. ആസാദ് മൂപ്പന്‍, രവി പിള്ള തുടങ്ങിവരും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. ബാലന്‍സ് ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കാത്ത കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്ന നിലയില്‍ ഇവരെയും അയോഗ്യരാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി