കേരളം

ഞങ്ങളൊക്ക ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധരും കാണാന്‍ വന്നിട്ടുണ്ട്; ദിലീപിനെ ഇടതുജനപ്രതിനിധികള്‍ സന്ദര്‍ശിച്ചത് വ്യക്തിപരമെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ആലൂവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇടതു ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചതില്‍ അപാകതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത ദിലീപിനെ കണ്ടതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.

ജയിലില്‍ ഒരാളെ പോയി കാണുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ആര്‍ക്കും തടവുകാരെ ജയിലില്‍ പോയി കാണാം. ഞങ്ങളൊക്ക ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധരായ പലരും കാണാന്‍ വന്നിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.

സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാള്‍ ജയിലിലെത്തി ദിലീപിനെ കണ്ടതിനെതിരെ സാംസ്‌കാരിക രംഗത്തുനിന്നും വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ടുന്ന ആളുകള്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. സിപിഎം സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ ലളിതയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് വനിതാ നേതാക്കള്‍ സമ്മേളനത്തില്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനത്തില്‍ തെറ്റില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്തെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ