കേരളം

അണ്ടര്‍ 17 ലോകകപ്പ്: പത്തുലക്ഷം ഗോളുകളുമായി പിണറായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഒക്ടോബര്‍ 6 മുതല്‍ 27 വരെ കൊച്ചിയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചാരണാര്‍ത്ഥം പത്തുലക്ഷം ഗോളുകള്‍ അടിക്കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജന കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ വണ്‍ മില്ല്യണ്‍ ഗോള്‍, ദീപശിഖ റിലെ, ബോള്‍ റണ്‍, സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും, 6 കോര്‍പ്പറേഷനുകളിലും സ്‌കൂള്‍/കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി സെപ്റ്റംബര്‍ 27 ന് വൈകിട്ട് 3 മുതല്‍ 7 മണിവരെ പൊതുജന പങ്കാളിത്തത്തോടെ ഒരു മില്ല്യണ്‍ (പത്തു ലക്ഷം) ഗോളുകള്‍ അടിക്കും. ഗ്രാമപഞ്ചായത്തില്‍ 2000, മുനിസിപാലിറ്റികളില്‍ 10,000, കോര്‍പ്പറേഷനുകളില്‍ 15000 വീതം ഗോളുകള്‍ അടിക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍, കോളേജ്, പൊതു കളിസ്ഥലങ്ങള്‍ എന്നിവ കാമ്പെയിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.

ദീപശിഖ റിലെ ഒക്ടോബര്‍ 3ന് കാസര്‍കോട് നിന്നാരംഭിച്ച് വടക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി 6ന് കൊച്ചിയില്‍ എത്തിച്ചേരും. ബോള്‍ റണ്‍ കളിയിക്കാവിളയില്‍ നിന്ന് ഒക്ടോബര്‍ 3ന് ആരംഭിച്ച് തെക്കന്‍ ജില്ലകളില്‍ പര്യടനം നടത്തി 6ന് കൊച്ചിയില്‍ എത്തിച്ചേരും. സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 27ന് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്